കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം; ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു | Heavy Rain

അടുത്ത മൂന്നു മണിക്കൂറിനുളളിൽ ഇടിമിന്നലിനും 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
rain
Published on

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനുളളിൽ ഇടിമിന്നലിനും 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മാത്രമല്ല; കേരളതീരത്തു കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശവാസികളും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com