
മനാമ: ബഹ്റൈനിൽ അതി ശൈത്യം പിടിമുറുക്കുന്നു. ഒപ്പം രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്(UAE Weather Updates). റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിലും,ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് രാജ്യത്ത് ഏറ്റവും കൂടിയ തണുപ്പായ 15 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
അതി ശൈത്യം തുടരുന്നതിനൊപ്പം വീശുന്ന ശീതകാറ്റിനെതിരെ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടിട്ടു. മാത്രമല്ല; പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക പോർട്ടലുകളിലൂടെയുള്ള കാലാവസ്ഥ വിവരങ്ങൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.