ആലപ്പുഴ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദൻ തൻ്റെ വീട്ടിലേക്ക് എത്തുകയാണ്. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക് എത്തുകയാണ്. ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ഈയൊരു നോക്ക് കാണാനായി കണ്ഠമിടറി മുദ്രാവാക്യം മുഴക്കി ഒഴുകിയെത്തുന്നത്. (VS Achuthanandan's funeral)
ഈ അവസരത്തിൽ സമയക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ്. ജനപ്രവാഹം ശക്തമായതോടെ ഇത് വെട്ടിച്ചുരുക്കിയേക്കും. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം അര മണിക്കൂറായി വെട്ടിച്ചുരുക്കി.
ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കെടുക്കാൻ നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. തിരക്ക് കൂടിയതാണ് കാരണം. ഇവിടെ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെ വലിയ ചുടുകാട്ടിൽ സംസ്ക്കാരം നടക്കും. ആർക്കും ലഭിക്കാത്ത ഒരു യാത്രയയപ്പാണ് സാധാരണക്കാരുടെ ഭാഗത്ത് നിന്ന് വി എസിന് ലഭിക്കുന്നത്.