ആലപ്പുഴ : ജനങളുടെ കണ്ണായും കരളായും മാറി വി എസ് ജന്മനാടിനെ പുൽകി. ആലപ്പുഴയുടെ മണ്ണിലേക്ക് വിലാപയാത്രയെത്തിയപ്പോൾ തൊഴിലാളികൾ അടക്കമുള്ളവരുടെ വൻ നിരയാണ് ഒഴുകിയെത്തിയത്.(VS Achuthanandan's funeral)
"ജീവിക്കുന്നു ഞങ്ങളിലൂടെ..", അതെ, അദ്ദേഹം ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെ, സാധാരണക്കാരൻ്റെ, സ്ത്രീകളുടെ മനസിലൂടെയും ജീവിക്കുന്നു..
അവസാനമായി വി എസിനെ കാണാൻ പറവൂരിലെ വീട്ടിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തുന്നത്. സി പി എം നേതാക്കൾ സർവ്വ ഒരുക്കങ്ങളുമായി രാത്രി മുതൽ വീട്ടിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ ഇവിടെയെത്തി.
വീട്ടിലെ പൊതുദർശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും, പിന്നീട് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും.