വി എസിനെ ഭയപ്പെടുത്താൻ ഭീഷണികൾക്കോ ലാത്തികൾക്കോ കഴിഞ്ഞിരുന്നില്ല. വെയിലേറ്റു വാടിയും, അടി കൊണ്ട് തഴമ്പിച്ചും തന്നെയാണ് അദ്ദേഹം സാധാരണക്കാർക്കായി പോരാടിയത്. (VS Achuthanandan passes away)
പാർട്ടിയിലെ വിമത സ്വരം കൂടിയായിരുന്നു അദ്ദേഹം. ഒന്നോ രണ്ടോ തവണയല്ല, 11 തവണയാണ് വി എസ് അച്ചടക്ക നടപടി നേരിട്ടത്.
പാർട്ടിക്ക് പുറത്തും അകത്തും ഉള്ളവരോട് പോരാടാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നും ജനങ്ങളോടൊപ്പം നിന്ന കമ്മ്യൂണിസ്റ്റ് സൂര്യന് വിട..