തിരുവനന്തപുരം : എന്നും സാധാരണക്കാർക്കായി നിലകൊണ്ട, സാധാരണക്കാരനായി ജീവിച്ച, അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. (VS Achuthanandan passes away)
അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഇന്നലെ മുതൽ ആയിരങ്ങളാണ് എത്തുന്നത്. അത്രയേറെ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു വി എസ്. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
അവിടെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഒടുവിൽ വൈകുന്നേരത്തോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും