ജാതിപ്പിശാചുകൾ, പാവപ്പെട്ടവരുടെ അവകാശങ്ങൾ തട്ടിയെടുത്തവർ, സ്ത്രീപീഡകർ.. വി എസിനെ ഭയന്നവരും, വി എസ് വെറുത്തവരും അവരാണ്.. ഒരു യുഗത്തിനാണ് വിരാമമായിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം.(VS Achuthanandan passes away)
രാവിലെ 7 മുതൽ ഇതുണ്ടാകും. സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വാഹനങ്ങൾ അനുവദിക്കില്ല. 22 മുതൽ കേരളത്തിൽ 3 ദിവസത്തെ ദുഃഖാചരണം നടത്തും. ഇന്ന് കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതു മേഖലാ സ്ഥാപനങ്ങൾക്കുമടക്കം അവധി പ്രഖ്യാപിച്ചു. പി എസ് സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട അറിയിക്കും.
രാവിലെ 9 മുതൽ ഭൗതികശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഒടുവിൽ വൈകുന്നേരത്തോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.