പാർട്ടിയിൽ നിന്നും 11 തവണ അച്ചടക്കനടപടി നേരിട്ടയാളാണ് അദ്ദേഹം. ഏറ്റവും ചിട്ടയുള്ള ജീവിതം നയിച്ചപ്പോഴും അദ്ദേഹത്തിന് ഇത് നേരിടേണ്ടി വന്നത് ഒരു കുറ്റമോ കുറവോ ആയല്ല, മറിച്ച് പാർട്ടിയുടെ അതിർവരമ്പുകൾ കടന്ന് തൻ്റെ നിലപാടിൽ ഉറച്ചു നിന്നുവെന്ന കാരണത്താലാണ്. (VS Achuthanandan passes away)
എ ഡി ബി കരാറിൻ്റെ പേരിൽ 2007ൽ വി എസിന് പരസ്യ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. സി പി എം നേതാക്കളായ ടി എം തോമസ് ഐസക്ക്, പാലോളി മുഹമ്മദ് കുട്ടി എന്നിവരെ വിമർശിച്ചതിനായിരുന്നു അത്.
2007 ജനുവരിയിൽ മുഖ്യമന്ത്രിയും പി ബി അംഗവുമായ വി എസ് അച്യുതാനന്ദനെ സി പി എം പരസ്യമായി ശാസിച്ചു. അത് വി എസിനെ തളർത്തിയോ ? ഒരിക്കലുമില്ല. തൻ്റെ നിലപാടുകൾ പിന്തുടരാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല.