1988ൽ സി പി എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ വി എസിനെ പൊളിറ്റ്ബ്യൂറോ താക്കീത് ചെയ്ത സംഭവമുണ്ടായി. സാധാരണക്കാരോടൊപ്പം നിൽക്കാൻ പാർട്ടിയുടെ അതിർവരമ്പുകൾ നോക്കാത്ത അദ്ദേഹം അപ്പോഴേക്കും ധൈര്യം എന്നതിൻ്റെ മറ്റൊരു നാമമായി തീർന്നിരുന്നു. (VS Achuthanandan passes away)
അക്കാലത്ത് അദ്ദേഹത്തിനെതിരെയുള്ള ആരോപണം ജലവൈദ്യുതപദ്ധതി, അണുശക്തി നിലയം എന്നിവയ്‌ക്കെതിരായുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തനങ്ങളിൽ അവർക്കൊപ്പം നിന്നു എന്നുള്ളതും, അവർക്ക് തുണയേകിക്കൊണ്ട് അന്നത്തെ ഇടതുപക്ഷ സർക്കാരിൻ്റെ നടപടികൾക്ക് തടസം സൃഷ്ടിച്ചു എന്നുള്ളതുമായിരുന്നു.