തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചത് കെ എസ് ആർ ടി സിയുടെ പ്രത്യേകം സജ്ജീകരിച്ച ബസിലാണ്. വിലാപയാത്ര 18 മണിക്കൂർ പിന്നിട്ടാണ് ഇവിടേക്ക് എത്തിയത്. (VS Achuthanandan mourning procession)
തിരുവനന്തപുരം, കൊല്ലം ജില്ലകൾ താണ്ടി, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനകളും ഏറ്റുവാങ്ങിയാണ് വി എസ് വിട പറയുന്നത്.
കെ എസ് ആർ ടി സിയുടെ ACലോഫ്ലോർ ബസിൽ അദ്ദേഹത്തിൻ്റെ അവസാന യാത്രയുടെ സാരഥികളായത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്.