കണ്ണേ.. കരളേ.. വി എസ്സേ..
5 മണിയോടെ നടത്താൻ തീരുമാനിച്ച സംസ്ക്കാര ചടങ്ങുകൾ രാത്രി വരെ നീണ്ടപ്പോൾ കണ്ടത്, അനിശ്ചിതത്വമല്ല, സാധാരണക്കാർക്ക് വി എസിനോടുള്ള സ്നേഹമാണ്.. ഒരുപക്ഷേ, മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത, ഇനിയാർക്കും ലഭിക്കാൻ പോകുന്നില്ല എന്നുറപ്പുള്ള സ്നേഹം.. (VS Achuthanandan funeral )
പുന്നപ്ര-വയലാർ രക്തസാക്ഷികൾ വിശ്രമിക്കുന്ന വിപ്ലവഭൂമിയിൽ തന്നെയാണ് പ്രിയപ്പെട്ട വി എസും ഉറങ്ങുന്നത്.
തോരാമഴയിലും മുദ്രാവാക്യം വിളിയോടെ തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്ക് കണാൻ നിന്ന ജനക്കൂട്ടത്തെ കണ്ട് ഇടതുപക്ഷ പ്രമുഖർ തന്നെ ഞെട്ടിയ കാഴ്ച്ചയാണ് ഇന്നലെ നാമേവരും കണ്ടത്. ഇനിയുണ്ടാകുമോ അങ്ങനെയൊരു നായകൻ ?