‘ഡൽഹി മോഡൽ ഇന്ത്യയൊട്ടാകെ നടപ്പാക്കുക’; ആയുഷ്മാൻ ഭാരത് പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വിമർശനത്തിന് എതിരെ അരവിന്ദ് കെജ്‌രിവാൾ | Arvind Kejriwal hits back at PM Modi

‘ഡൽഹി മോഡൽ ഇന്ത്യയൊട്ടാകെ നടപ്പാക്കുക’; ആയുഷ്മാൻ ഭാരത് പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വിമർശനത്തിന് എതിരെ അരവിന്ദ് കെജ്‌രിവാൾ | Arvind Kejriwal hits back at PM Modi
Published on

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാത്തതിൽ ഡൽഹി സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനത്തിന് മറുപടിയുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. (Arvind Kejriwal hits back at PM Modi)

ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തിൽ തെറ്റായി സംസാരിക്കുന്നതും അതിൽ രാഷ്ട്രീയം കാണിക്കുന്നത് ശരിയല്ല എന്നും അരവിന്ദ് കെജ്‌രിവാൾ എക്‌സിലെ പോസ്റ്റിൽ കുറിച്ചിരുന്നു. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിൽ ഡൽഹി, പശ്ചിമ ബംഗാൾ സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി വിമർശിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിൻ്റെ പരാമർശം.

കേന്ദ്രത്തിൻ്റെ ആയുഷ്മാൻ ഭാരത് യോജന നടപ്പാക്കാത്ത രണ്ട് സംസ്ഥാനങ്ങളാണ് ഡൽഹിയും പശ്ചിമ ബംഗാളിളും. ഡൽഹിയിലെ ഗവൺമെൻ്റ് ഹെൽത്ത് കെയർ സ്കീം ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഈ സ്കീമിന് കീഴിൽ, ഡൽഹിയിലെ ഓരോ വ്യക്തിക്കും ചെലവുകുറഞ്ഞ മരുന്നുകൾ മുതൽ ഒരു കോടി രൂപയുടെ ചികിത്സകൾ വരെ സൗജന്യമായി ലഭിക്കുമെന്ന് കെജ്രിവാൾ കൂട്ടിച്ചേർത്തു.
ആയുഷ്മാൻ ഭാരത് യോജനയുടെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുക്കളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാൾ വധം ഉന്നയിച്ചത്. ഡൽഹി മോഡൽ രാജ്യവ്യാപകമായി സ്വീകരിക്കുന്നത് പരിഗണിക്കാൻ നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. മറുവശത്ത്, ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാത്തതിന് പ്രാദേശിക രാഷ്ട്രീയത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും പ്രായമായവരോട് ക്ഷമാപണം നടത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com