ബസിനുള്ളിൽ ഡാൻസ് ഫ്ലോർ, എയർഹോൺ; രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി, 2.46 ലക്ഷം പിഴ ഈടാക്കി

ബസിനുള്ളിൽ ഡാൻസ് ഫ്ലോർ, എയർഹോൺ; രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി, 2.46 ലക്ഷം പിഴ ഈടാക്കി
Published on

ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കൂട്ട നടപടിയെടുത്ത് എം വി ഡി. 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ പിടികൂടി. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. സ്പീഡ് ഗവർണർ കട്ട് ചെയ്തു. എയർഹോൺ, ഡാൻസ് ഫ്ലോർ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബസ്സുകൾക്ക് 2. 46 ലക്ഷം രൂപ പിഴ ഈടാക്കി.

അതേസമയം ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. അനധികൃത രൂപമാറ്റങ്ങളിൽ പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com