ചെലവ് താങ്ങാൻ വയ്യ, ഇതുവരെ ചെലവഴിച്ചത് 88 കോടി രൂപ: പാണ്ടകൾ തിരിച്ച് ചൈനക്ക് കൈമാറും | Cost unsustainable, Rs 88 crore spent so far: Pandas to be returned to China

ചെലവ് താങ്ങാൻ വയ്യ, ഇതുവരെ ചെലവഴിച്ചത് 88 കോടി രൂപ: പാണ്ടകൾ തിരിച്ച് ചൈനക്ക് കൈമാറും | Cost unsustainable, Rs 88 crore spent so far: Pandas to be returned to China
Published on

ഹെൽസിങ്കി: കോടികൾ മുടക്കി ചൈനയിൽ നിന്നും കൊണ്ടുവന്ന രണ്ട് ഭീമൻ പാണ്ടകളെ തിരിച്ചയക്കാൻ ഒരുങ്ങി ഫിൻലൻഡ്(Cost unsustainable, Rs 88 crore spent so far: Pandas to be returned to China). ഇവയെ പരിപാലിക്കാനുള്ള ചിലവ് താങ്ങാനാവാത്തത് കൊണ്ടാണ് പാണ്ടകളെ തിരിച്ചയാകുന്നത് 88 കോടി രൂപയോളം ഇപ്പോൾ ചിലവാക്കിക്കഴിഞ്ഞു എന്ന് മൃഗശാല.

ചൈനയിൽ നിന്ന് 2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ഫിൻലൻഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആദ്യപടിയായി പാണ്ടകൾക്ക് സൗകര്യം ഒരുക്കാൻ 8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. അതിനുപുറമെ മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. അതോടൊപ്പം മൃഗശാല അധികൃതർ എല്ലാ വർഷവും സംരക്ഷണ ഫീസും നൽകണം.

ലൂമിയെയും പൈറിയെയും ഫിൻലൻഡിലേക് കൊണ്ടുവരുന്നതിനു മുൻപുതന്നെ ഇരു രാഷ്ട്രങ്ങളും സംയുക്ത കരാറിൽ ഒപ്പുവെച്ചിരുന്നു. ആ സമയത്ത് കരാർ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫിൻലൻഡ് സന്ദർശിച്ചിരുന്നു. 15 വർഷത്തേക്കാണ് പാണ്ടകളെ ഫിൻലൻഡിനു കൈമാറിയത്. നവംബറിൽ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം അതിനു മുന്നോടിയായി പാണ്ടകളെ ഒരു മാസത്തെ ക്വാറന്‍റൈനിൽ സൂക്ഷിക്കണം.

വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് സെൻട്രൽ ഫിൻലാന്‍റിലെ അഹ്താരി മൃഗശാല. സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടിയാണു പാണ്ടകളെ കൊണ്ടുവന്നത്. എന്നാൽ കോവിഡ് വ്യാപനം എല്ലാം മാറ്റിമറിക്കുകയായിരുന്നു. കടം കുടിയതോടെയാണ് പാണ്ടകളെ സമയമാകും മുൻപ് തിരിച്ചയക്കാൻ തീരുമാനിച്ചത്. ധനസഹായം സർക്കാറിനോട് ആവിശ്യപെട്ടുവെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com