Uncategorized
ചീഫ് ജസ്റ്റിസിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച ബംഗാൾ സ്വദേശിക്കെതിരെ കേസെടുത്തു
കൊൽക്കത്ത: ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ സ്വദേശി സുജിത് ഹൽദാറിനെതിരെയാണ് കേസെടുത്തത്.
ചീഫ് ജസ്റ്റിസിനെ മനഃപൂർവം അപകീർത്തിപ്പെടുത്താനും സുപ്രീം കോടതിയുടെ അന്തസിനെ ആക്രമിക്കാനും അവിശ്വാസം ഇളക്കിവിടാനും പൊതുസമാധാനം തകർക്കാനും ലക്ഷ്യമിട്ടാണ് സുജിത് ഹൽദർ സമൂഹമാധ്യമത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് എക്‌സ് കുറിച്ചു.