Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

‘പരാജയപ്പെട്ടാൽ മറ്റു പദവികൾ ലഭിക്കില്ല, സ്ഥാനാർത്ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്, ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ട’: KC വേണുഗോപാൽ | Candidate selection

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം...

‘പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, ഇത് ഇവിടുത്തെ വിഷയം, സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യട്ടെ’: ശബരിമല യുവതീ പ്രവേശനത്തിൽ MA ബേബി | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി. വിഷയത്തിൽ പാർട്ടിയോട് കോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Let the...

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 21ഓളം വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്ക് | School bus

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 21ഓളം വിദ്യാർത്ഥികൾക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റു.(School bus falls into...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം പിടിക്കാൻ കോൺഗ്രസ് പടയൊരുക്കം; രാഹുലും പ്രിയങ്കയുമടക്കം പ്രചാരണത്തിന് എത്തും | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ വൻനിരയെ കേരളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...

പോലീസ് പടയൊരുക്കം: 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു | Police vehicles

തിരുവനന്തപുരം: കേരള പോലീസിന്റെ സേവന നിലവാരം ഉയർത്തുന്നതിനും പട്രോളിംഗ് സംവിധാനം ശക്തമാക്കുന്നതിനുമായി വാങ്ങിയ 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന...

വിഴിഞ്ഞത്തെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം: 2 പേർക്ക് ദാരുണാന്ത്യം, ഭക്ഷ്യവിഷബാധയെന്ന് ആരോപണം, ഹോട്ടൽ പൂട്ടിച്ചു | Restaurant

തിരുവനന്തപുരം: വിഴിഞ്ഞത്തെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ പാരിപ്പള്ളി...

‘അധികാര പങ്കാളിത്തം ഔദാര്യമല്ല, ഈഴവർക്ക്‌ ഉൾപ്പെടെ സമുദായ ചിന്തയില്ല, കിട്ടിയതൊന്നും പോരെന്നാണ് മുസ്ലീം ലീഗിൻ്റെ നിലപാട്’: ലേഖനവുമായി വെള്ളാപ്പള്ളി നടേശൻ | Muslim League

തിരുവനന്തപുരം: അധികാര പങ്കാളിത്തം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ചോദിച്ചു വാങ്ങേണ്ടതാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലേഖനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകിയത്. പിന്നോക്ക...

‘ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതർ’: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് കാന്തപുരം | Muslims

തിരുവനന്തപുരം: ഭാരതത്തിൽ മുസ്ലിം സമുദായം പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...

ആഗോള അയ്യപ്പ സംഗമ വിവാദം: ബില്ല് പൂർണ്ണമായും അംഗീകരിച്ചേക്കില്ലെന്ന് ദേവസ്വം ബോർഡ്, നിർണ്ണായക യോഗം ഇന്ന് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമർപ്പിച്ച ബില്ല് പൂർണ്ണമായി അംഗീകരിക്കിച്ചേല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 7.11 കോടി രൂപയാണ് കരാറുകാരായ ഊരാളുങ്കൽ ആവശ്യപ്പെട്ടതെങ്കിലും നാലരക്കോടി രൂപ...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ് | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയുള്ള ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെത്തുടർന്ന്...