
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി(Body part samples stolen). പത്തോളജി ലാബിനു സമീപത്തെ സ്റ്റെയര്‍കെയ്സിനു സമീപമാണ് പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങൾ സൂക്ഷ്‌ച്ചിരുന്നത്. ഇവിടെ നിന്നും ഇത് ആക്രി കച്ചവടക്കാരൻ മോഷ്ടിക്കുകയായിരുന്നു. 17 രോഗികളുടെ സ്പെസിമെനാണ് ഇയാൾ അപഹരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങൾ സ്റ്റെയര്‍കെയ്സിനു സമീപം വച്ച ശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഈ സമയത്താണ് മോഷണം നടന്നത്. ആക്രി വസ്തുവാണെന്ന് കരുതിയാണ് താൻ മോഷ്ടിച്ചതെന്നും ശരീരഭാഗങ്ങള്‍ ആണെന്ന് മനസ്സിലായതോടെ പ്രിന്‍സിപ്പൽ ഓഫിസിനു സമീപം ഉപേക്ഷിച്ചുവെന്നും ആക്രി കച്ചവടക്കാരൻ മെഡിക്കൽ കോളേജ് പൊലീസിന് മൊഴി നൽകി. മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ചയും അനാസ്ഥയുമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്.