നിലമ്പൂരിന്റെ വർഷങ്ങളായുള്ള ആവശ്യം നിറവേറി: എറണാകുളം-ഷൊർണ്ണൂർ മെമ്മു ട്രെയിൻ നിലമ്പൂർ വരെ നീട്ടി; റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ | train

സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ഔദ്യോഗികമായി അറിയിച്ചത്.
train
Updated on

തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂർ വരെ ദീർഘിപ്പിച്ച് ഉത്തരവായി(train). സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

66325, 66326 എന്നീ നമ്പറുകളിൽ എറണാകുളം-ഷൊർണ്ണൂർ പാതയിലോടുന്ന ട്രെയിനാണ് നിലമ്പൂർ വരെ ദീർഘിപ്പിച്ചതെന്ന് ജോര്‍ജ് കുര്യൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി കിട്ടിയതിന് അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com