
ഇടുക്കി: സുരക്ഷ മുൻ നിർത്തി ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി(Mantrapara View Point). പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കടക്കാതിരിക്കാൻ മുളകെട്ടി വനം വകുപ്പ് വഴി അടയ്ക്കുകയും ചെയ്തു. മന്ത്രപ്പാറയിൽ എത്താൻ കൊക്കയുൾപ്പടെയുള്ള വഴിയിലൂടെ ഒരുകിലോമീറ്റർ കാട്ടിലൂടെ സഞ്ചരിക്കണം.
അപകടം നിറഞ്ഞ ഈ വഴിയിൽ യാതൊരു സുരക്ഷയും നിലവിൽ ഇല്ല. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാനാവുന്ന പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിയഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് സഞ്ചാരികൾ പ്രദേശത്തേക്ക് എത്തി തുടങ്ങി. ഇതാണ് വനം വകുപ്പ് വ്യൂ പോയിന്റിൽ വിലക്ക് ഏർപ്പെടുത്താൻ കാരണം.