ഗസ്സയിലെ രണ്ട് ആശുപത്രികൾ കൂടി ഒഴിയണമെന്ന് ഇസ്രായേലിന്റെ അന്ത്യശാസനം; ആക്രമണം നിർത്തണമെന്ന് യു.എൻ

ഗസ്സയിലെ രണ്ട് ആശുപത്രികൾ കൂടി ഒഴിയണമെന്ന് ഇസ്രായേലിന്റെ അന്ത്യശാസനം; ആക്രമണം നിർത്തണമെന്ന് യു.എൻ

Published on

ഗസ്സ: വടക്കൻ ഗസ്സയിലെ രണ്ട് ആശുപത്രികൾ കൂടി ഒഴിയണമെന്ന അന്ത്യശാസനവുമായി ഇസ്രായേൽ. വടക്കൻ ഗസ്സയിലെ നിർണായകമായ രണ്ട് ആശുപത്രികളിൽ നിന്ന് രോഗികളേയും ജീവനക്കാരേയും ഒഴിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിർദേശം. അതേസമയം, ആരോഗ്യകേന്ദ്രങ്ങൾ ആക്രമിക്കുന്നത് നിർത്തണമെന്ന് യുണൈറ്റഡ് നേഷൻസ് ഇസ്രായേലിനോട് ആവശ്യം ഉന്നയിച്ചു.

ബെയ്ത് ലാഹ്യയിലെ ഇന്തോനേഷ്യൻ ആശുപത്രിയെ ഇസ്രായേൽ സൈന്യം വളഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ജബാലിയയിലെ അൽ-അദ്‍വ ആശുപത്രിയും ഒഴിയണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. കമാൽ അദ്വാൻ ആശുപത്രിയുടെ തകർച്ചയോടെ ഇന്തോനേഷ്യൻ, അൽ-അവ്ദ ആശുപത്രികളെയാണ് ഫലസ്തീനിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. കമാൽ അദ്‍വാൻ ആശുപത്രി തകർന്നപ്പോൾ ദുരിതത്തിലായവർ ഇന്തോനേഷ്യൻ, അൽ-അദ്‍വ ആശുപത്രികളിലാണ് അഭയം തേടിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പടെയുള്ളവരാണ് ആശുപത്രികളിൽ കഴിയുന്നത്.

അതേസമയം, ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം നീ​ണ്ട ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സി​ന്റെ​യും ഹി​സ്ബു​ല്ല​യു​ടെ​യും കു​ന്ത​മു​ന​യൊ​ടി​ച്ച ഇ​സ്രാ​യേ​ലി​ന് തി​രി​ച്ച​ടി​യാ​യി ഹൂ​തി വി​മ​ത​ർ എത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. യ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​ൻ​ആ ആ​സ്ഥാ​ന​മാ​യ ഹൂ​തി വി​മ​ത​രു​ടെ നി​ര​ന്ത​ര മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം ചെ​റു​ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​സ്രാ​യേ​ൽ.

Times Kerala
timeskerala.com