
കീവ്: റഷ്യയിൽ 12,000 ഉത്തരകൊറിയൻ സൈനികരെ ഉടൻ പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി. നിലവിൽ ഏകദേശം 3,000 ഉത്തര കൊറിയൻ സൈനികരും ഉദ്യോഗസ്ഥരും റഷ്യൻ പ്രദേശത്ത് ഉണ്ടെന്നും സെലൻസ്കി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ഐസ്ലൻഡിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.