
ഈ ഒരു ചമ്മന്തി മതിയാകും ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. കപ്പ, ദോശ, ഇഡ്ഡലി, അപ്പം ഇതൊനോടൊപ്പം കഴിക്കാനും നല്ല കോമ്പിനേഷൻ ആണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഇഞ്ചി - ഇടത്തരം
ചെറിയുള്ളി - 3 എണ്ണം
വാളൻപുളി - 3അല്ലി
വറ്റൽ മുളക് - എരിവിന് അനുസരിച്ച് (ചുട്ടെടുക്കണം)
തേങ്ങ ചുരണ്ടിയത് - അര കപ്പ്
ഉപ്പ് – പാകത്തിന്
കറിവേപ്പില - ഒരു തണ്ട്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളക്, കറിവേപ്പില, പാകത്തിന് ഉപ്പും ഇട്ടു ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് അരയ്ക്കുക. അതിലേക്ക് തേങ്ങ കൂടി ചേർത്ത് അരക്കുക. (തേങ്ങ നല്ലവണ്ണം അരയരുത്. ചമ്മന്തി ഉരുട്ടിയെടുക്കുന്ന പരുവത്തിൽ അരച്ചാൽ മതിയാകും.) അമ്മിക്കല്ലിൽ അരയ്ക്കുന്നതാണ് നല്ലത്.