
സിംഗപ്പുർ: ലോക ചെസ് ചാന്പ്യൻഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം. അഞ്ചു മണിക്കൂർ നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. (World Chess Championship)
അതിനാല്‍ വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ടില്‍ ചതുരംഗ കളങ്ങളില്‍ തീ പാറുമെന്ന് ഉറപ്പായി.12-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ഡിങ് ലിറൻ പരാജയപ്പെടുത്തിയതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഒപ്പത്തിനൊപ്പമെത്തിയത് (6-6).