

നടന്‍ ബാലയുടെ ജീവിതത്തിൽ നിന്ന് വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. അഭിപ്രായങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒക്കെക്കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് താരം. ഇപ്പോഴിതാ ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമം നടത്തുന്നു എന്ന ആരോപണവുമായാണ് ബാല വന്നിരിക്കുന്നത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം വ്യക്തമാകുന്നു.
ശനിയാഴ്ച അതിരാവിലെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നില്‍ അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും തന്നെ മനപ്പൂര്‍വം കെണിയില്‍ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണ് ഇതെന്നും വീഡിയോയില്‍ ബാല ആരോപിക്കുന്നു.