

വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനെ വിളിച്ച് അഭിനന്ദിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. (Joe Biden)
അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ഭരണ സംവിധാനങ്ങൾക്ക് നിര്‍ദേശം നൽകുമെന്നും ഭരണഘടനയെ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാര് അവരുടെ കടമ നിര്‍വഹിച്ചു. ഇനി നിലവിലെ പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും എന്ന് ബൈഡൻ വ്യക്തമാക്കി.