
ഗാസ: ഗാസയിൽ പോളിയോ വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി. വാക്സിൻ നൽകുക ആറ് ലക്ഷത്തി നാൽപതിനായിരം കുട്ടികൾക്കാണ്. ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത് ഇതിനോടകം തന്നെ 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ എത്തിച്ചതായാണ്.
ഇതിനായി ദിവസവും 8 മണിക്കൂർ നേരത്തേക്ക് വെടിനിർത്താൻ ധാരണയായിട്ടുണ്ട്. പോളിയോ വാക്സിനേഷൻ കാമ്പെയിനിൽ യു എൻ ഉദ്യോഗസ്ഥർക്കും, സന്നദ്ധ സംഘടനകൾക്കുമൊപ്പം പ്രദേശത്തെ ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും. ഇക്കാര്യം അറിയിച്ചത് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ പരിപാലന ഡയറക്ടർ മൂസ അബേദ് ആണ്.
25 വർഷങ്ങൾക്ക് ശേഷമാണ് ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ഏറെ ആശങ്കകൾക്കിടയാക്കിയിരുന്നു. ഇസ്രായേൽ അറിയിച്ചിരിക്കുന്നത് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 3 വരെ ആക്രമണം നടത്തില്ലെന്നാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകാനായാണിത്.
താൽക്കാലിക വെടിനിർത്തൽ ഉണ്ടായിരിക്കുന്നത് 3 ദിവസത്തേക്കാണ്. ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത് ഏഴായിരത്തോളം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് വാക്സിൻ വിതരണം ചെയ്യാനാണ്.