
ബേൺ: പൊതുസ്ഥലത്ത് മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സ്വറ്റ്‌സർലൻഡിലെ നിയമം പ്രാബല്യത്തിൽ വന്നു. ബുർഖാ ബാൻ എന്നറിയപ്പെടുന്ന ഈ നിരോധന നിയമം മുൻപ് പ്രഖ്യാപിച്ചെങ്കിലും ഈ വർഷത്തോടെയാണ് നിലവിൽ വന്നത്. നിയമം ലംഘിച്ച് മുഖാവരണം ധരിച്ചാൽ 1,000 സ്വിസ് ഫ്രാങ്ക്‌സ് (ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴ നൽകേണ്ടി വരും.
2022ലാണ് സ്വിറ്റ്‌സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉയർന്നുവന്നത്. ഇതോടെ വിഷയത്തിൽ തെരഞ്ഞെടുപ്പ് നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തപ്പോൾ 48.8 ശതമാനം ആളുകൾ ബുർഖ നിരോധിക്കുന്നതിനെ എതിർത്തു.
ഏത് സുപ്രധാന തീരുമാനം പ്രാബല്യത്തിലാക്കും മുന്നെയും പൊതുജനങ്ങൾക്ക് അതിൽ തീരുമാനമെടുക്കാൻ അവസരം നൽകുന്ന രാജ്യമാണ് സ്വറ്റ്‌സർലൻഡ്.