
ടെഹ്റാൻ: ഇറേനിയൻ വിപ്ലവ ഗാർഡ് റഷ്യയിൽ നിന്ന് അത്യാധുനിക "സുഖോയ്-35" യുദ്ധവിമാനങ്ങൾ വാങ്ങി കൂട്ടി(War Planes). ഇത് സംബന്ധിച്ച വിവരം ആഭ്യന്തര വൃത്തങ്ങൾ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സുഖോയ്-35 യുദ്ധവിമാനങ്ങൾ എത്രയെണ്ണം വാങ്ങിയെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല; വിമാനങ്ങൾ ഇറാനിൽ എത്തിയോ എന്നതും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
1979 ൽ ഇസ്ലാമിക വിപ്ലവത്തിനു മുന്പ് ആധുനിക ഇറാൻ രൂപീകൃതമായ വേളയിൽ അമേരിക്ക നല്കിയ പഴഞ്ചൻ വിമാനങ്ങൾ കുറച്ചെണ്ണമാണ് നിലവിൽ ഇറാന്റെ പക്കലുണ്ടായിരുന്നത്. ഇതിനൊപ്പമാണ് ഇറാൻ പോർ വിമാനങ്ങൾ വാങ്ങി കൂട്ടിയത്.