വഖഫ് നിയമ ഭേദഗതി ബില്ല്; അടിയന്തര നീക്കവുമായി കേന്ദ്രം | Waqf Bill

വഖഫ് ബില്ലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം നാളെ
Waqf
Published on

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്‍റിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ബില്ലവതരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ലോക്സഭ കാര്യോപദേശക സമതി യോഗം ചേരും. ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബില്ല് അവതരണത്തിന് ലോക്സഭാ കാര്യ നിർവാഹക സമിതിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. വഖഫ് ബില്ലിൽ പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം നാളെ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com