വ്ളാഡിമിർ പുട്ടിന്റെ ആഡംബരക്കാറിനു തീപിടിച്ചു; വധശ്രമമെന്ന് അഭ്യൂഹം | Vladimir Putin's luxury car catches fire

മോസ്കോയിൽ സുരക്ഷ കർശനമാക്കി
Putin
Published on

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ആഡംബരക്കാറിനു തീപിടിച്ചു. കാറിനു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫിസ് ആസ്ഥാനത്തിനു സമീപത്തായാണ് കാറിന് തീപിടിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാറിൽനിന്നു പുക ഉയരുന്നതും ആളുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിക്കുന്ന സമയത്ത് കാറിനുള്ളിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെകുറിച്ച് വ്യക്തതയില്ല. എൻജിൻ ഭാഗത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് കാറിനുള്ളിലേക്കു തീ പടരുകയായിരുന്നു. കാറിന്റെ മുൻഭാഗത്തുനിന്നു കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം.

കാറിനു തീപിടിച്ചതിനെ തുടർന്ന് മോസ്കോയിൽ സുരക്ഷ കർശനമാക്കി. റഷ്യൻ നിർമിത ആഡംബര കാറാണ് പുടിൻ ഉപയോഗിക്കുന്നത്. റഷ്യൻ പ്രസിഡന്റിനു നേരെ നടന്ന വധശ്രമമാണ് ഇതെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com