
വാഷിംഗ്ടൺ: ഇറാന്റെ മിസൈൽ ആക്രമണം തടയാൻ ഇസ്രയേലിനെ സഹായിച്ചതായി പെന്റഗൺ. മേഖലയിൽ യുദ്ധം വ്യാപിക്കാതിരിക്കാൻ ശ്രമങ്ങൾ തുടരും. ഇതിന് മുൻഗണന നൽകുമെന്നും യുഎസ് ഡിഫൻസ് വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും. അമേരിക്കയുടെ രണ്ട് യുദ്ധ കപ്പലുകളിൽ നിന്ന് 12 ഇന്റർസെപ്റ്റർ മിസൈലുകൾ വഴി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടുത്തു.