

കിയവ്: യുക്രെയ്നിലെ പൈപ് ലൈൻ ശൃംഖല വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റഷ്യൻ ഗ്യാസ് കയറ്റുമതി അവസാനിപ്പിച്ച് സെലൻസ്കി സർക്കാർ. കഴിഞ്ഞ വർഷാവസാനത്തോടെ റഷ്യയുമായി കരാർ കാലാവധി അവസാനിച്ചിരുന്നു. യുക്രെയ്ൻ കൂടി ഭാഗമായ സോവിയറ്റ് യൂനിയനാണ് ഈ പൈപ് ലൈൻ സ്ഥാപിച്ചിരുന്നത്. പുതുക്കാതെ വന്നതോടെയാണ് ഇതുവഴി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് ഗ്യാസ് കടത്ത് നിലച്ചത്. (Ukraine)
2022ൽ റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം വിവിധ രാജ്യങ്ങൾ ഘട്ടംഘട്ടമായി റഷ്യൻ ഗ്യാസ് ഉപേക്ഷിച്ചിട്ടുണ്ട്. െസ്ലാവാക്യ അടക്കം രാജ്യങ്ങളാണ് തുടർന്നും ഈ പൈപ് ലൈൻ ഉപയോഗിച്ചിരുന്നത്. എന്നാൽ, കരാർ പൂർത്തിയാകുന്ന മുറക്ക് പൂർണമായി ഇത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ മാസം സെലൻസ്കി പ്രഖ്യാപിച്ചിരുന്നു. കരാർ പുതുക്കാത്തതിനാൽ ഇനി യുക്രെയ്ൻ വഴി ഗ്യാസ് കടത്തില്ലെന്ന് റഷ്യൻ കമ്പനിയായ ഗ്യാസ്പ്രോം അറിയിച്ചു.