

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന (Sheikh Hasina). ട്രംപിന്റെ അസാധാരണമായ നേതൃഗുണങ്ങളുടെയും അമേരിക്കൻ ജനത അദ്ദേഹത്തിന് നൽകിയ അപാരമായ വിശ്വാസത്തിന്റെയും തെളിവായി ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് ജയമെന്നു ശൈഖ് ഹസീന പറഞ്ഞു.
എക്സിലൂടെയാണ് ട്രംപിനെ അഭിനന്ദിച്ച് ശൈഖ് ഹസീന രംഗത്തെത്തിയത്. ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ ബംഗ്ലാദേശും യു.എസും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടട്ടെയെന്നും ശൈഖ് ഹസീന ആശംസിച്ചു.