
വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തലിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. (Donald Trump)
ഇസ്രായേൽ ഓർഡർ ചെയ്ത് പണം നൽകിയിട്ടും ബൈഡൻ പലതും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇപ്പോൾ അവയെല്ലാം അതിന്റെ വഴിയിലേക്ക് നീങ്ങുകയാണെന്നും വിശദാംശങ്ങൾ വ്യക്തമാക്കാതെ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്തി'ൽ പറഞ്ഞു.