
പീരുമേട്: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയ്ക്കും മൂന്നുവയസ്സുള്ള മകൾക്കും ജീവൻ നഷ്ടമായി(Road accident). ഇവരുടെ ഭർത്താവിന് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. മാധവരത്തു നിന്ന് പാടിയിലേക്ക് യാത്രചെയ്യവെയാണ് അപകടം സംഭവിച്ചത്.
പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിൻ - ജെസി ദമ്പതികളുടെ മകൾ പ്രിയങ്ക (31), മകൾ കരോളിനി (3) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ ഭർത്താവ് ശരവണൻ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ചെന്നൈയിലെ മാധവരത്ത് താമസിച്ചുവരികയായിരുന്നു.