ഷിംല: ഹിമാചൽപ്രദേശിലെ ചണ്ഡിഗഡ്–മണാലി ഹൈവേയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 31 പേർക്ക് പരുക്ക്. ഡ്രൈവറും കണ്ടക്ടറും അടക്കം 31 പേർക്കാണു പരുക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ നെർചോക് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുളു ജില്ലയിലെ കാസോളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം. അമിത വേഗതയാണു അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.