

ഹവാന: സബ്സ്റ്റേഷൻ തകർന്നതിനെ തുടർന്ന് കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷം(The Substation Collapsed). ഇതോടെ ദശലക്ഷങ്ങൾ ഇരുട്ടിലായി.
രാജ്യ തലസ്ഥാനമായ ഹവാനയിൽ രാത്രി ഏട്ടേകാലോടെ നേരിട്ട തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. വെള്ളിയാഴ്ച മുതൽ ഹവാന അടക്കമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഇന്റർനെറ്റ് ബന്ധവും താറുമാറായി. ജനറ്ററിൽ പ്രവർത്തിക്കുന്ന ഏതാനും ചില വിനോദ സഞ്ചാര ഹോട്ടലുകളിൽ മാത്രമാണ് നിലവിൽ വൈദ്യുതിയുള്ളതെന്ന് ഊർജ്ജ ഖനി മന്ത്രാലയം വിശദമാക്കി.