
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള സ്പേസ് എക്സ് ക്രൂ-9 ദൗത്യം വിക്ഷേപണം വൈകും. വ്യാഴാഴ്ചയായിരുന്നു ദൗത്യവാഹനം വിക്ഷേപിക്കാൻ നാസ തീരുമാനിച്ചിരുന്നത്. എന്നാൽ, ഹെലീൻ കാറ്റുമായി ബന്ധപ്പെട്ട കാലാവസ്ഥാ ആശങ്കകളെ തുടർന്ന് വിക്ഷേപണം സെപ്റ്റംബർ 28ലേക്ക് മാറ്റിയിരിക്കുകയാണ്.
ജൂൺ അഞ്ചിനാണ് ബോയിങ്ങിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിലെത്തിയത്. എന്നാൽ, പേടകത്തിന്റെ തകരാർ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു.