
തെൽ അവീവ്: ലബനാനിൽ അമേരിക്കയും സഖ്യ രാജ്യങ്ങളും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. ഹിസ്ബുല്ലയുമായുള്ള സംഘർഷത്തിൽ വെടിനിർത്തലിനുള്ള യു.എസ്-ഫ്രഞ്ച് നിർദേശത്തോട് തന്‍റെ സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും നെതന്യാഹു അറിയിച്ചു.
'അമേരിക്കൻ-ഫ്രഞ്ച് നിർദേശമാണത്, അതിനോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല' -നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് നെതന്യാഹുവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ആക്രമണം ശക്തമായി തുടരാനാണ് ഇസ്രായേൽ പ്രതിരോധസേനക്ക് (ഐ.ഡി.എഫ്) നെതന്യാഹു നിർദേശം നൽകിയത്.