
അങ്കാറ: തുർക്കി തലസ്ഥാനത്ത് ഭീകരാക്രമണം. തുർക്കിഷ് എയറോസ്പേസ് ഇൻഡസ്ട്രിസ് ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്.
സ്ഫോടത്തിലും വെടിവയ്പ്പിലും മൂന്ന് പേർ മരിച്ചു. എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. 14 പേർക്ക് പരിക്കേറ്റെന്നും സ്ഥിരീകരിച്ചു.
എയറോസ്പേസ് ഇൻഡസ്ട്രിസിന് സമീപം ടാക്സിയിലെത്തിയ ഭീകരരുടെ സംഘം ആക്രമണം സംഘടിപ്പിക്കുകയായിരുന്നു. ആക്രമണം നടത്തിയ സംഘത്തിലെ രണ്ടു പേരെ വധിച്ചതായി തുർക്കി സർക്കാർ അറിയിച്ചു.