മകന്റെ പഠന നിലവാരം കുറവെന്ന് പിതാവിനോട് അധ്യാപകർ ; മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി | student suicide

ഡ്രൈവർ ലക്ഷ്മൺ ഗൗഡയുടെ മകൻ ഗഗൻ കുമാറാണ് (14) മരിച്ചത്.
death
Published on

മംഗളൂരു : ദക്ഷിണ കന്നട ജില്ലയിലെ റെഞ്ചിലാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജീവനൊടുക്കി. റെഞ്ചിലാടിയിലെ ഖണ്ഡിഗയിൽ താമസിക്കുന്ന ഡ്രൈവർ ലക്ഷ്മൺ ഗൗഡയുടെ മകൻ ഗഗൻ കുമാറാണ് (14) മരിച്ചത്.

ലക്ഷ്മൺ ഗൗഡ സ്‌കൂൾ സന്ദർശിച്ചപ്പോൾ മകന്റെ പഠന നിലവാരം തൃപ്തികരമല്ലെന്ന് അധ്യാപകർ പറഞ്ഞിരുന്നു. ഗഗൻ വൈകിട്ട് വീട്ടിൽ എത്തി ലഘുഭക്ഷണം കഴിച്ച് പുസ്തകങ്ങളുമായി മുറിയിലേക്ക് പോയി. പിതാവ് വിളിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനാൽ മുറിയുടെ വാതിൽ ബലമായി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകന്റെ മരണത്തിൽ ലക്ഷ്മൺ ഗൗഡ നൽകിയ പരാതിയിൽ കഡബ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

Related Stories

No stories found.
Times Kerala
timeskerala.com