

കാബുൾ: താലിബാനിൽ ജീവനുള്ളവയെ ചിത്രീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്.(Taliban)
മനുഷ്യനും മറ്റു ജീവജാലങ്ങളുമുൾപ്പെടെയുള്ളവയെ ചിത്രീകരിക്കുന്നതിനാണ് ഈ വിലക്ക്. അതിപ്രാകൃതമായ ഈ നിരോധനം ഉള്ളത് അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളിലാണ്.
താലിബാൻ പറയുന്നത് മതനിയമമനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കാൻ പാടില്ലെന്നാണ്. ഈ പുതിയ ഉത്തരവ് ശരീഅത്ത് നിയമത്തിലധിഷ്ഠിതമായാണ്.
അതോടൊപ്പം, വാഹന ഗതാഗതത്തിൻ്റെയോ, ആഘോഷങ്ങളുടെയോ ഒന്നും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പാടില്ലെന്നും പറയുന്നുണ്ട്. ധാർമ്മിക മന്ത്രാലയത്തിൻ്റെ വക്താവ് അറിയിച്ചത് ഈ നിർദേശം ടാക്കർ, മൈദാൻ വാർധക്, കാണ്ടഹാർ എന്നീ പ്രവിശ്യകളിലെ മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ്.