
കൊച്ചി: മുംബൈ ഭീകരാക്രമണ കേസ് പ്രധാനി തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് യുവാക്കളെ ഭീകര പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യാനെന്ന് എൻ.ഐ.എ(Tahavor Rana). ഇതിനായി കേരളത്തിൽ നിന്നും റാണയെ ആരെല്ലാം സഹായിച്ചു എന്നത് സംബന്ധിച്ച വിവരം എൻഐഎ തേടും.
അന്വേഷണ ഏജൻസിക്ക് ഇത് സംബന്ധിച്ച് റാണ മൊഴി നൽകി എന്നാണ് ലഭ്യമായ വിവരം. നിലവിൽ ഡൽഹിയിൽ കസ്റ്റഡിയിലിരിക്കുന്ന റാണയ്‌ക്ക്, ഒപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇന്ത്യയിൽ റാണയെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 3 മണിക്കൂർ മാത്രമേ റാണയെ ചോദ്യം ചെയ്തുള്ളു. ഇന്ന് കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകാനാണ് സാധ്യത.