
വാഷിംഗ്ടൺ: ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ പടരുന്നു(Sunset Forest Fire). ഇത്തവണ ലോസ്‌ആഞ്ചലസിന്റെ വടക്ക് ഭാഗത്താണ് കട്ടുതീ പടരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ കാട്ടുതീയിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കാസ്‌റ്റെയ്‌ക്ക് മേഖലയിൽ 31,000 പേർ ഒഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച തുടങ്ങിയ കാട്ടുതീയിൽ 10,000 ഏക്കർ പ്രദേശം കത്തിനശിച്ചു. എന്നാൽ ലോസ്‌ആഞ്ചലസ് മുഴുവായ് പടർന്ന കാട്ടുതീയിൽ 48,250 ഏക്കർ പ്രദേശം ആകെ കത്തി നശിച്ചതായാണ് വിവരം. സൺസെറ്റ് കാട്ടുതീ എന്ന് പേരിട്ട ഈ അഗ്നി ബാധയിൽ 28 പേരാണ് കൊല്ലപ്പെട്ടത്. പതിനായിര കണക്കിന് കെട്ടിടങ്ങൾ കത്തി നശിച്ചു. ലോസ്‌ആഞ്ചലസിൽ പല പ്രദേശങ്ങളിലായി ഏഴോളം കാട്ടുതീകളാണ് വ്യാപിച്ചിരുന്നത്. ഇതിൽ പസഫിക് പാലിസേഡ്സിലും ആൾട്ടഡീന, പാസഡീന മേഖലകളിലും കാട്ടുതീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞട്ടില്ല.