
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കിയ സൺസെറ്റ് കാട്ടുതീ വീണ്ടും ശക്തിപ്രാപിച്ചത് രാജ്യത്തെയാകെ ആശങ്കയിലാഴ്ത്തി(Sunset Forest Fire). ലോസ് ആഞ്ചല്‍സില്‍ പടർന്നു പിടിക്കുന്ന കാട്ടുതീ രണ്ടു മണിക്കൂറിനിടെ അയ്യായിരം ഏക്കറാണ് ചുട്ടെരിച്ചത്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടതായാണ് വിവരം. മേഖലയിൽ ഇപ്പോഴും വരണ്ട കാറ്റ് വീശുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഒരു ലക്ഷത്തിൽ അധികം ജനങ്ങളെ പ്രദേശത്തു നിന്നും ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 19000 ത്തിൽ അധികം പേർ പ്രദേശത്തു കുടുങ്ങി കിടക്കുന്നതായാണ് ലഭ്യമായ വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ലോസ്‌ആഞ്ചലസ് "സൺസെറ്റ് കാട്ടുതീ" എന്ന് പേരിട്ടു വിളിച്ച അഗ്നിബാധ ഏഴിടത്താണ് പടർന്നു പിടിച്ചത്. ഇതിൽ രണ്ടിടത്തെ തീയാണ് ഇനിയും നിയന്ത്രണ വിധേയമാകാനുള്ളത്.