
ലൊസാഞ്ചലസ്: സൺസെറ്റ് കാട്ടുതീയിൽ മരണമടഞ്ഞവരിൽ മുതിർന്ന ഹോളിവുഡ് നടി ഡാലിസ് കറി(95)യും(Sunset Forest Fire). ഓർട്ടഡീനയിലെ കത്തിയമർന്ന വീടിനുള്ളിലാണ് ഡാലിസിന്റെ മൃതദേഹം കണ്ടെത്തിയത്. 'ദ് ടെൻ കമാൻഡ്‌മെന്റ്സ്', 'ദ് ബ്ലൂസ് ബ്രദേഴ്സ്', 'ലേഡി സിങ്സ് ഇൻ ദ് ബ്ലൂ' എന്നീ ചിത്രങ്ങളാണ് ഡാലിസിന്റെ പ്രധാന സിനിമകൾ.
കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ കാട്ടുതീ ഇപ്പോഴും ലോസ്‌ആഞ്ചലസിനെ വിഴുങ്ങുകയാണ്. പതിനായിര കണക്കിന് കെട്ടിടങ്ങളാണ് ഇതുവരെ കാട്ടുതീയിൽ ചാമ്പലായിട്ടുള്ളത്. അനിയന്ത്രിതമായ കാട്ടുതീ അണയ്ക്കാൻ അഗ്നിശമന സേനയ്ക്ക് പുറമെ ജനങ്ങളും പ്രദേശത്തു സജ്ജമായിട്ടുണ്ട്. ഇതിനു പുറമെ തീയണയ്ക്കാൻ വെള്ളത്തേക്കാൾ പവർഫുൾ ആയ ഫോസ് ചെക്ക് എന്ന രാസപദാർഥവും ഉപയോഗിക്കുന്നുണ്ട്.