സൺസെറ്റ് കാട്ടുതീ; ‘ഫോസ്-ചെക്ക്’ വിതറിയും തീ അണയ്ക്കാൻ ശ്രമം | Sunset Forest Fire

സൺസെറ്റ് കാട്ടുതീ; ‘ഫോസ്-ചെക്ക്’ വിതറിയും തീ അണയ്ക്കാൻ ശ്രമം | Sunset Forest Fire
Published on

ലോസാഞ്ചലസ്: കാലിഫോർണിയയിൽ നിയന്ത്രണ വിധേയമായി തുടരുന്ന തീ അണയ്ക്കാൻ വെള്ളത്തിന് പുറമെ ഫോസ്-ചെക്ക്' മിശ്രിതവും(Sunset Forest Fire). വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി 'ഫോസ്-ചെക്ക്' മിശ്രിതം തീ വ്യാപൃത പ്രദേശങ്ങളിൽ വിതറി വരികയാണ്.

വെള്ളം, അമോണിയം നൈട്രേറ്റ്, അമോണിയം പോളിഫോസ്ഫേറ്റ്, ഡൈ അമോണിയം സൾഫേറ്റ്, ഗുവാർ ഗം, അറ്റാപൾഗസ് ക്ലേ എന്നിവ ചേർത്താണ് ഫോസ്-ചെക്ക്' മിശ്രിതം തയ്യാറാക്കിയിരിക്കുന്നത്. ഇത് വീണ് വസ്തുക്കൾ മൂടും. അതുവഴി ഓക്സിജനുമായുള്ള രാസപ്രവർത്തനം തടയുകയും തീപിടിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യും. ഇത് വീഴുന്നിടമെല്ലാം പങ്ക് നിറത്തിൽ കാണപ്പെടും.

ലോസ് ആഞ്ചലസിൽ പ്രധാന സ്ഥലങ്ങളിലെല്ലാം മിശ്രിതം വിതറിയെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഈ മേഖലകളിൽ അതിവേഗത്തിൽ കാറ്റുവീശുന്നത് വെല്ലുവിളിയാണ്. വരണ്ട കാറ്റ് മ​ണി​ക്കൂ​റി​ൽ 80 മു​ത​ൽ 113 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ൽ വീശുമെന്ന് മുന്നറിയിപ്പുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com