“സൺസെറ്റ് കാട്ടുതീ ചരിത്രത്തിലെ വലിയ ദുരന്തം” – ഗാവിൻ ന്യൂസ്കോം | Sunset Forest Fire

“സൺസെറ്റ് കാട്ടുതീ ചരിത്രത്തിലെ വലിയ ദുരന്തം” – ഗാവിൻ ന്യൂസ്കോം | Sunset Forest Fire
Published on

ലോസ്‌ആഞ്ചലസ്: "അമേരിക്കൻ ചരിത്രത്തിലെ തന്നെ എറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇപ്പോൾ രാജ്യം നേരിടുന്നതെന്ന്" കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസ്കോം അഭിപ്രായപ്പെട്ടു(Sunset Forest Fire). കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ എല്ലാവിധ പ്രവർത്തനങ്ങളും ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ കാട്ടുതീയുമായി ബന്ധപ്പെട്ട് ടെക് ശതകോടീശ്വരൻ എലോൺ മസ്ക് നുണ പ്രചാരണം നടത്തുന്നു എന്നും ഗാവിൻ ന്യൂസ്കോം ആരോപിച്ചു. ലോസ് ഏഞ്ചൽസിലെ വീടുകൾക്ക് കാട്ടുതീ മൂലം വലിയ നഷ്ടം സംഭവിച്ചത് "സംസ്ഥാന – പ്രാദേശിക തലത്തിലെ മോശം ഭരണം കാരണമാണെന്നും അതാണ് തീയണയ്ക്കാൻ ആവശ്യമായ ജലം ലഭ്യമല്ലത്തതിന് കാരണമെന്നും എലോൺ മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ 'എക്സി'ലൂടെയാണ് ആരോപണം ഉയർത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com