
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുംബൈയിലെ ഔദ്യോഗിക വസതിയായ "വർഷ"യ്ക്ക് മുൻപിൽ ആത്മഹത്യാശ്രമം(Suicide attempt). മലബാർ ഹിൽ പ്രദേശത്തുള്ള അതീവ സുരക്ഷാ മേഖലയിലാണ് സംഭവം നടന്നത്.
ഇന്നലെ വൈകുന്നേരമാണ് സോളാപൂർ സ്വദേശി അജിത് മെയ്ഡ്ഗി എന്നയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. മലബാർ ഹിൽ പോലീസ് ഉടൻ തന്നെ ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. അയാളെ ഈ പ്രവർത്തിയിലേക്ക് നയിച്ച സാഹചര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.