ഹരിയാനയിൽ ബസ് മറിഞ്ഞ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്കേറ്റു | bus overturns

രാവിലെ 9 മണിയോടെ രാജാലി-ബഹബൽപൂർ റോഡിലാണ് സംഭവം നടന്നത്.
bus
Published on

ഹിസാർ: ഹരിയാനയിലെ ഹിസാറിൽ ബസ് അപകടത്തിൽപെട്ടു(bus overturns). 65 ഓളം യാത്രക്കാരുമായി പോയ ബസ് ഹൈവേയ്ക്ക് സമീപമുള്ള ചെളി നിറഞ്ഞ വഴിയിലൂടെ പോകുമ്പോൾ മറിയുകയായിരുന്നു.

അപകടത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും നാല് വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രാവിലെ 9 മണിയോടെ രാജാലി-ബഹബൽപൂർ റോഡിലാണ് സംഭവം നടന്നത്.

മരിച്ചയാൾ ഒരു സെൻട്രൽ പോലീസ് റിസർവ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥന്റെ മകനാണെന്നാണ് പുറത്തു വന്ന വിവരം. നിയന്ത്രണം നഷ്ട്ടമായതാണ് വാഹനം മറിയാണ് കാരണമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com